ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിത്തരാം; ഒന്നര വയസുകാരിയെ 22 കാരൻ ബലാത്സംഗം ചെയ്തു

rape
 

ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ 22 കാരൻ അതിക്രൂരമായി ബലാത്സംഗം ചെയ്തു . ഉത്ത‍ർപ്രദേശിലെ കുശിനഗർ ജില്ലയിലെ വിഷ്ണുപുര ​ഗ്രാമത്തിലാണ്  സംഭവം.  22 കാരനായ പ്രതി  രവി റായിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

രവി റായ് കുഞ്ഞിനൊപ്പം എപ്പോഴും കളിക്കാറുണ്ടായിരുന്നു. കുട്ടിയുടെ അടുത്ത് വന്ന് ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിത്തരാമെന്ന് വീട്ടുകാരോട് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ട് മണിക്കൂർ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഇയാളുടെ വീട്ടിലെത്തി പെൺകുട്ടിയെ കുറിച്ച് അന്വേഷിച്ചെങ്കിലും പെൺകുട്ടി അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്തതായി ഇയാൾ സമ്മതിച്ചു.

ഫാമിൽ നിന്ന് പെൺകുട്ടിയെ പൊലീസ് കണ്ടെടുത്തു.  ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. പെൺകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.