ഹാഷിഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

arrest
 

തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ ആൽബിൻ ആന്റണി (26) അറസ്റ്റിൽ. മൂന്നര ഗ്രാം ഹാഷീഷ് ഓയിൽ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 

ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രഫറായിരുന്നു ആൽബിൻ. ദേവികുളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 
മൂന്നാർ‌– മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോപോയിന്റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ആൽബിൻ പിടിയിലായത്.