പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ
Sun, 17 Jul 2022

പാലക്കാട്: വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ നൃത്താധ്യപകൻ അറസ്റ്റിൽ. നെന്മാറ അയിലൂർ തിരുവഴിയാട് സ്വദേശി രാജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടി ഇയാളുടെ കീഴിൽ നൃത്തം അഭ്യസിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിന്മേലാണ് നടപടി.
നൃത്തവിദ്യാലയത്തിൽ എത്തിയ കുട്ടിയെ അധ്യാപകൻ നിരന്തരം ശാരീരികമായി പീഠിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.