റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; അഞ്ച് പേർ പിടിയിൽ

google news
arrest
 

മലപ്പുറം: റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിച്ച ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് അർഷിദ് (19), പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ പാത്തക്കുഞ്ഞാലിന്റെ പുരക്കൽ ഉമറുൽ  മുക്താർ (21), വള്ളിക്കുന്ന് ആനങ്ങാടിയിലെ സൽമാനുൽ ഫാരിസ് (18), വള്ളിക്കുന്ന് ആനങ്ങാടിയിലെ കിഴക്കന്റെ പുരക്കൽ മുഷ്താഖ് അഹമ്മദ് (18) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 

പരപ്പനങ്ങാടി ഓവർ ബ്രിഡ്ജിന് താഴെ റെയിൽവേ ട്രാക്കിൽ നിന്നും വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ നിന്നും അയപ്പൻ കാവ് റെയിൽവെ പുറമ്പോക്കിൽ നിന്നുമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രായപൂർത്തിയാകാത്ത ഒമ്പതാം ക്ലാസുകാരൻ വീട്ടിൽ നിന്നും സ്‌കൂളിൽ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയിട്ട് കഞ്ചാവ് വലിക്കുവാനായി റെയിൽവേ ട്രാക്കിൽ എത്തുകയായിരുന്നു. ഇതിനിടയിലാണ് വലയിലായത്.

Tags