സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദ്ദിച്ച് ബന്ധുക്കള്‍; ക്രൂരത
Fri, 13 Jan 2023

തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദ്ദിച്ച് ബന്ധുക്കള്‍. ചാഴൂര്‍ സ്വദേശിയായ വയോധികയെയാണ് സഹോദരന്റെ ഭാര്യയും മകളും ചേര്‍ന്ന് വീടിന് പുറകിലുള്ള മേല്‍ക്കൂര തകര്‍ന്ന തൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ബന്ധുക്കളുടെ ക്രൂരത.
75 കാരിയായ അമ്മിണിയാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലീസ് എത്തി മോചിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനി മകള്‍ കിന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികയുടെ പേരിലുള്ള 10 സെന്റ് സ്ഥലം സ്വന്തം പേരില്‍ ആക്കിത്തരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.