എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ ;കാമുകന്‍ അറസ്റ്റില്‍

murder
 

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍.  21കാരിയായ അപൂര്‍വ ഷെട്ടിയാണ് കൊല്ലപ്പെട്ടത്. മൈസൂരുവിലെ ഹുന്‍സൂര്‍ റോഡിലാണ് സംഭവം. ഹിങ്കല്‍ നിവാസി 26 കാരനായ ആഷിക്ക് ആണ് അറസ്റ്റിലായത്.

നഗരത്തിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ  അപൂര്‍വ ഓഗസ്റ്റ് 29നാണ് അപൂര്‍വയും കാമുകനായ ആഷിക്കും ഹോട്ടലില്‍ മുറിയെടുത്തത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ മുറിയില്‍ നിന്ന് പുറത്തുപോയ ആഷിക്ക് തിരിച്ചു വരാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇന്റര്‍കോം വഴി മുറിയിലേക്ക് വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല. സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചു. 

പൊലീസെത്തി മുറി തുറന്നപ്പോള്‍ അപൂര്‍വയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂക്കില്‍ നിന്ന് രക്തമൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം.