വാ​ള​യാ​റി​ൽ ല​ഹ​രി വ​സ്തു​ക​ളു​മാ​യി എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

drugs
 


 
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ല​ഹ​രി മ​രു​ന്നു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യിൽ. 20 ഗ്രാം ​മെ​ത്ത​ഫി​റ്റ​മി​നു​മാ​യി എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളി​ൽ നി​ന്നാ​ണ് മെ​ത്ത​ഫി​റ്റ​മി​ൻ പി​ടി​കൂ​ടി​യ​ത്. ന​ജി​ൽ മു​ഹ​മ്മ​ദ്, സ​ഞ്ജീ​ദ് അ​ലി, മു​ഹ​മ്മ​ദ് സ​ജീ​ദ്, അ​ശ്വി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ എ​ക്സൈ​സ് സം​ഘം യു​വാ​ക്ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സംസ്ഥാനത്തേക്ക് കഞ്ചാവിന്റെ വരവ് കുറഞ്ഞതോടെ സിന്തറ്റിക് ഡ്രഗുകളുടെ വരവ് വർദ്ധിച്ചതായാണ് എക്സൈസ് വ്യക്തമാക്കുന്നത്.