ഏഴാം ക്ലാസ് വിദ്യർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അച്ഛനും ബന്ധുവും പിടിയിൽ

arrest

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസ് വിദ്യർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.  2022 മെയ് മാസത്തിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.

ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോൾ ആയിരുന്നു അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. അച്ഛന് പുറമെ ബന്ധുവായ യുവാവും പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവർക്ക് പുറമെ അച്ഛൻ്റെ വിദേശത്തുള്ള സുഹൃത്തും പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.