പന്തളത്ത് 154 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് പേര്‍ പോലീസ് പിടിയില്‍

google news
Large collection of MDMA seized at Kasargod and Kozhikode
 
പത്തനംതിട്ട: 154 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് പേര്‍ പോലീസ് പിടിയില്‍. പിടിയിലായവരില്‍ ഒരു യുവതിയും ഉള്‍പ്പെടുന്നു. അടൂര്‍ സ്വദേശി രാഹുല്‍, കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന, പള്ളിക്കല്‍ സ്വദേശി ആര്യന്‍ പി., കുടശ്ശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ സ്വദേശി സജിന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
  
എവിടെ നിന്നാണ് സംഘത്തിന് എം.ഡി.എം.എ. ലഭിച്ചതെന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. പറക്കോട് സ്വദേശിയായ രാഹുല്‍ എന്നയാളാണ് സംഘത്തലവന്‍ എന്നാണ് പോലീസിന് ലഭ്യമായ വിവരം. ഇയാള്‍ കുറച്ചുനാളായി പോലീസ് നിരീക്ഷണത്തിലാണ്.

Tags