എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ

dd
 

മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് ചെക്പോസ്റ്റിലാണ് സംഘം അറസ്റ്റിലായത്.

75 ഗ്രാം എം.ഡി.എം.എയാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്. മഞ്ചേരി കാരക്കുന്ന് സ്വദേശി സി.പി. അസ്‍ലമുദ്ദീൻ, ഭാര്യ ഷിഫ്ന, കാവന്നൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി എൻ.കെ കമറുദ്ദീൻ എന്നിവരാണ് പിടിയിലായത്.

എം.ഡി.എം.എ ബംഗളുരുവിൽ നിന്ന് കൊണ്ടുവരുന്നതിനിടെ ചെക്പോസ്റ്റിലെ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.