പെ​രു​മ്പാ​വൂ​രി​ൽ മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വുമായി നാ​ല് യു​വാ​ക്ക​ൾ പിടിയി​ൽ

cannabis
 

പെ​രു​മ്പാ​വൂ​ർ: മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി പെ​രു​മ്പാ​വൂ​രി​ല്‍ നാ​ല് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​കു​ളം ക​ദ​ളി​ക്കു​ന്ന് പൊ​റ്റ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ന​വ​നീ​ത് (26), ക​ണ്ണി​മോ​ള​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ (32), തോ​ട്ടു​മു​ഖം തോ​പ്പി​ൽ​വീ​ട്ടി​ൽ ഷി​ജു (32), മു​പ്പ​ത്ത​ടം എ​ലൂ​ക്ക​ര ഗോ​പു​ര​ത്തി​ങ്ക​ൽ വീ​ട്ടി​ൽ ലി​ജി​ത്ത് (25) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണി​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 

ഓ​പ്പ​റേ​ഷ​ൻ യോ​ദ്ധാ​വി​ന്‍റെ ഭാ​ഗ​മാ​യി ന​വ​നീ​ത്, അ​ഖി​ൽ എ​ന്നി​വ​രെ പെ​രു​മ്പാ​വൂ​ർ ടൗ​ണി​ൽ നി​ന്നും 10 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കി​ലോ​യ്ക്ക് 12,000 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് 50 ഗ്രാം 100 ​ഗ്രാം പൊ​തി​ക​ളി​ലാ​ക്കി സം​ഘം വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ മു​ൻ​പും സ​മാ​ന കേ​സു​ക​ളി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.