ഒരു വര്‍ഷത്തിലേറെയായി കൂട്ടബലാത്സംഗം;16 കാരിയെ പൊലീസ് രക്ഷപെടുത്തി

ganagrape
 


ഒരു വര്‍ഷത്തിലേറെയായി കൂട്ടബലാത്സംഗത്തിനിരയായ 16കാരിയെ പൊലീസ് രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ആണ് സംഭവം. കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഒരു വര്‍ഷത്തോളം ബ്ലാക്ക് മെയില്‍ ചെയ്ത് പീഡനം തുടരുകയായിരുന്നു. ബന്ധുവാണ് കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയതെന്നും പൊലീസ് കണ്ടെത്തി. 

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. 2021 ഏപ്രിലിലാണ് സംഭവത്തിന്റെ തുടക്കം. ബന്ധുവായ രംഗനാഥന്‍ ബൈക്കില്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി. തുടര്‍ന്ന് നാല് സുഹൃത്തുക്കളെ കൂടി വിളിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് രംഗനാഥന്റെ സുഹൃത്തുക്കള്‍ വീഡിയോ ഉപയോഗിച്ച് കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ഒരു വര്‍ഷത്തിനിടെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.