സ്കൂള്‍ സെക്യൂരിറ്റി ഓഫിസ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; അഞ്ച് പേർ പിടിയിൽ

cannabis
 

കോതമംഗലം: നെല്ലിക്കുഴിയില്‍ സ്കൂളിന്റെ സെക്യൂരിറ്റി ഒാഫിസ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയ സംഘത്തിലെ അഞ്ചു പേര്‍ പിടിയില്‍. എക്സൈസ് സംഘത്തെ വെട്ടിച്ച് ലഹരി സംഘത്തിലെ പ്രധാനിയും സുരക്ഷാ ജീവനക്കാരും രക്ഷപ്പെട്ടു. ഇവിടെ നിന്ന് കഞ്ചാവ് പൊതികളും കണ്ടെടുത്തു.

സ്കൂള്‍ സെക്യൂരിറ്റി മുറിയില്‍ ലഹരി തേടിയെത്തിയ വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ, കുത്തുകുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പരിശോധനാ വിവരം മുൻകൂട്ടി അറിഞ്ഞ സുരക്ഷാ ജീവനക്കാരായ സാജു, ബിജു എന്നിവരും ലഹരിസംഘത്തിലെ പ്രധാനി യാസിനും രക്ഷപ്പെട്ടു.  
 
സ്കൂൾ കുട്ടികള്‍ക്കും ഇവര്‍ ലഹരി വിറ്റിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്.