സംഘമായി കഞ്ചാവ് വലിക്കാൻ യുവാക്കൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കോളേജ് വിദ്യാർത്ഥിനിയുടെ തല കാമുകൻ തല്ലിപ്പൊളിച്ചു

crime
 

സംഘമായി കഞ്ചാവ് വലിക്കാൻ യുവാക്കൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയ കോളേജ് വിദ്യാർത്ഥിനിയുടെ തല കാമുകൻ തല്ലിപ്പൊളിച്ചു. തമിഴ്നാട് കന്യാകുമാരി കുളച്ചലിൽ ആണ് സംഭവം. നാഗർകോവിൽ സ്വദേശിനിയാണ് വിദ്യാർത്ഥിനി. യുവതി അജിൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് പെൺകുട്ടി കഞ്ചാവ് വലിക്കുന്നത് യുവാവിന്റെ ശ്രദ്ധയിൽ പെട്ടത്. ആണും പെണ്ണും ഒന്നിച്ചിരുന്നു വലിക്കുന്ന ജോയിന്റ് പാർട്ടികളിലായിരുന്ന യുവതി പങ്കെടുത്തിരുന്നത്. ലഹരിയുടെ പാരമ്യത്തിൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ഇവിടെ പതിവായിരുന്നു. അതിനായി സഹപാഠികളായ പെൺകുട്ടികളെ എത്തിച്ചിരുന്നതും നഗർകോവിൽ സ്വദേശിനിയായ വിദ്യാർത്ഥിനിയായിരുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥിനിയുമായി അജിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

ഇതിനിടെയാണ് പാർട്ടി നടക്കുന്നത് അജിൻ അറിയുന്നത്. അർധരാത്രിയിൽ മതിൽ ചാടി വിദ്യാർത്ഥിനിയുടെ താമസ സ്ഥലത്തെത്തിയ അജിൻ ആക്രമണം. എന്നാൽ ഇതിനിടെ എത്തിയ കാമുകൻ, അവിടെയുണ്ടായിരുന്നു ആൺകുട്ടികളെയും പെൺകുട്ടികളെയും തല്ലിയോടിച്ചു. ഇത് തടയാൻ ശ്രമിച്ച കാമുകിയെയും യുവാവ് ആക്രമിച്ചു . യുവതി തലക്കടിയേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തുവരുന്നത്.