കരിപ്പൂരിൽ 50.52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

gold
 

കോഴിക്കോട്: കരിപ്പൂരിൽ 50.52 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഒരു കിലോയോളം സ്വർണ്ണമിശ്രിതം പിടികൂടിയത് കോഴിക്കോട് കസ്റ്റംസ്‌ പ്രവന്റീവ് വിഭാഗമാണ്.

ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കോഴിക്കോട് പുത്തൂർ സ്വദേശിയായ ഇരട്ടകുളങ്ങര ജാസിറിൽ നിന്നും ആണ് 1082 ഗ്രാം സ്വർണ്ണമിശ്രിതം ശരീരത്തിനുള്ളിൽ നാലു കാപ്സുൾ ആയി കടത്തിയത്.

പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ കിട്ടിയത് 50.52 ലക്ഷം രൂപ വിലവരുന്ന 992.57 ഗ്രാം 24 കാരറ്റ് സ്വർണമാണ്.