ഉടുത്ത വസ്ത്രത്തിൽ സ്വർണം തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ; യുവതി പിടിയില്‍

arrest
 

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. സ്വർണം കടത്താൻ ശ്രമിച്ച നിലമ്പൂർ സ്വദേശി ഫാത്തിമയെ കസ്റ്റംസ് പിടികൂടി.

ഉടുത്തിരുന്ന വസ്ത്രത്തിലാണ് സ്വർണം മിശ്രിത രൂപത്തിലാക്കി തേച്ചു പിടിപ്പിച്ചത്. ഒരു കിലോയോളം സ്വർണമാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്.  

പിടിച്ചെടുത്ത സ്വർണത്തിന് അരക്കോടിയോളം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.