കരിപ്പൂരിൽ 23 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയില്‍

gold
 

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ 23 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയില്‍. കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ (30), കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല്‍ എന്നിവരാണ് പിടിയിലായത്.


കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് സ്വര്‍ണ്ണം, മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി. സ്വണ്ണ ബിസ്കറ്റുകള്‍ കഷ്ണങ്ങളാക്കി വായിൽ ഒളിപ്പിച്ച് കടത്താനാണ് അബ്ദുല്‍ അഫ്സല്‍ ശ്രമിച്ചത്.