കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; വയറ്റിൽ സ്വർണമിശ്രിതത്തിന്റെ ക്യാപ്‌സൂളുമായി യാത്രികൻ പിടിയിൽ

Gold worth Rs 42 lakh seized from Karipur airport
 

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ആഭ്യന്തരവിപണിയിൽ 42 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബായിൽനിന്നും ക്യാപ്സൂളുകളുടെ രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പയ്യോളി സ്വദേശി റസാഖ് (52) ആണ് അറസ്റ്റിലായത്,

കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ റസാഖിനെ കാറിൽ കയറി പുറത്തേക്ക് പോകുംവഴി സീറോ പോയിന്റിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റസാഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.  

പരിശോധനയില്‍ സ്വർണം കണ്ടെത്താത്തതിനെത്തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. എക്സ്റേ പരിശോധനയില്‍ റസാഖിന്റെ വയറിനകത്ത് സ്വർണമിശ്രിതമടങ്ങിയ മൂന്നു കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.