കണ്ണൂർ വിമാനത്താവളത്തിൽ 61 ലക്ഷത്തിന്റെ സ്വർണം പിടികൂടി

gold
 

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ 61 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അബൂദബിയിൽ നിന്നെത്തിയ കാസർകോട് ബേക്കൽ സ്വദേശിയിൽ നിന്നാണ് 1,183 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. 

സംഭവത്തിൽ ബേക്കൽ സ്വദേശിയായ ഹനീഫയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം.