മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവ് അറസ്റ്റില്‍

arrest
 

മലപ്പുറം: കൽപകഞ്ചേരിയിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് റാഷിദലി അറസ്റ്റിൽ. ഗാർഹിക പീഡനം ചുമത്തിയാണ് അറസ്റ്റ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തി റാഷിദിന്‍റെ ഭാര്യ സഫ്‍വ ആത്മഹത്യ ചെയ്തത്. 
 

ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്‍തതെന്ന് സഫ്‍വയുടെ കുടുംബം ആരോപിച്ചിരുന്നു. മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള വോയിസ് മെസേജ് സഫ്‍വ അയച്ചിരുന്നെന്നാണ് സഹോദരന്‍ പറഞ്ഞത്. 

മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം പുലര്‍ച്ചെ സഫ്‍വ ഭര്‍ത്താവിന് സന്ദശമയച്ചിരുന്നെന്നും മര്‍ദനം സഹിക്കാം കുത്തുവാക്കുകള്‍ സഹിക്കാനാവില്ലെന്നുമുള്ള ഓഡിയോ സന്ദേശം സഫ്‍വയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്നുമായിരുന്നു സഹോദരന്‍ പറഞ്ഞത്. മരണവിവരം നാലുമണിക്ക് അറിഞ്ഞിട്ടും വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.