കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവതി ഗുരുതരാവസ്ഥയില്‍

crime
 

കൊച്ചി: കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എളമക്കര ഭവന്‍സ് സ്‌കൂളിന് സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന മധുര സ്വദേശിയായ മഹേശ്വരിയെയാണ് ഭര്‍ത്താവ് മണികണ്ഠന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറയുന്നു.

ഗുരുതരാവസ്ഥയില്‍ ആയ യുവതിയെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  മഹേശ്വരിയുടെ ശരീരത്തില്‍ 12 ഓളം മുറിവുകളുണ്ട്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. അതേസമയം, മഹേശ്വരി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി ആധികൃതര്‍ അറിയിച്ചു. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.