ഭർത്താവിന്റെ സഹോദരി മർദ്ദിച്ചു ;ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ചു

suicide
 

ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ചനിലയിൽ. കൊട്ടാരക്കരയിൽ പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തിൽ ഷീനയാണ് തൂങ്ങിമരിച്ചത്. യുവതിയെ ഭർത്താവിന്റെ സഹോദരി മർദ്ദിച്ചതായിട്ടാണ്  യുവതിയുടെ കുടുംബം പറയുന്നത്. 

ഷീനയുടെ ഭർത്താവ് രാജേഷ് വിദേശത്താണ്.രാജേഷിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും, സഹോദരി ഭർത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. മുമ്പും ഭർത്താവിന്റെ മുന്നിൽ വെച്ച് ഭർതൃസഹോദരി ഷീനയെ മർദ്ദിച്ചിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. 

കുട്ടികളെ സ്‌കൂളിൽ അയച്ച ശേഷം വീടിന്റെ മുകളിലെ നിലയിലേക്ക് പോയ ഷീന ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.കുടുംബത്തിന്റെ പരാതിയിൽ പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.രാജേഷിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും .