മദ്യലഹരിയില്‍ കാലിന് സ്വാധീനക്കുറവുള്ള ഭാര്യയെ വെട്ടി ഭര്‍ത്താവ്

crime
 


മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി. തിരുവനന്തപുരം വര്‍ക്കലയില്‍ രഘുനാഥപുരത്ത് സതി വിലാസത്തില്‍ സതിയെയാണ് ഭര്‍ത്താവ് സന്തോഷ് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.കാലിന് സ്വാധീനക്കുറവുള്ളയാളാണ് പരിക്കേറ്റ സതി. 

ഇയാൾ മദ്യലഹരിയിലായിരുന്നു. സന്തോഷ് ഭാര്യയെ അതിക്രമിക്കുന്ന സമയത്ത് സന്തോഷിന്റെ അമ്മയും പതിനൊന്ന് വയസുകള്ള കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രയിലെത്തിച്ചത്. 

പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതിയെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.  സ്റ്റഷനിലും മദ്യലഹരിയില്‍ പ്രതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പൊലീസ് പറഞ്ഞു. .