ശ്വാസ തടസമല്ല ;ആമിനയെ ഭർത്താവ് കൊന്നത് തന്നെ

amina
 

കൊല്ലം കുണ്ടറ സ്വദേശി ആമിനയെ ഭർത്താവ് കൊന്നതാണെന്ന് തെളിഞ്ഞു. ഭര്‍ത്താവ് അബ്ദുല്‍ ബാരിയെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 22ന് പുലര്‍ച്ചെ യുവതിക്ക് ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞാണ് ഭര്‍ത്താവും കുടുംബവും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പു തന്നെ ആമിന മരിച്ചിരുന്നു.

മുഖത്തെ പാടുകള്‍ കണ്ടതോടെ ഡോക്ടറിനുണ്ടായ സംശയമാണ് കൊലപാതകമെന്ന സംശയത്തിന് കാരണം. 
ആമിനയ്ക്കു ശ്വാസതടസ്സം അനുഭവപ്പെടാന്‍ തക്ക അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാരും ഇത് സ്ഥിരീകരിച്ചു. പിന്നാലെ മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതു മൂലമുണ്ടായ ശ്വാസതടസ്സമാണു മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും കണ്ടെത്തി. ഇതോടെ അസാധാരണ മരണത്തിനു കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.  കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഭാര്യയെ ഇയാൾ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു.