ആ​ലു​വ​യി​ൽ ടൂ​റി​സ്റ്റ് ബ​സ് യാ​ത്ര​ക്കാ​രി​ൽ​നി​ന്നും എം​ഡി​എം​എ പി​ടി​കൂ​ടി

google news
Large collection of MDMA seized at Kasargod and Kozhikode
 

കൊ​ച്ചി: ആ​ലു​വ​യി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മെ​ത്തി​യ ടൂ​റി​സ്റ്റ് ബ​സ് യാ​ത്ര​ക്കാ​രി​ൽ നി​ന്നും എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ലെ മൂ​ന്ന് യാ​ത്ര​ക്കാ​രി​ൽ നി​ന്നു​മാ​ണ് 51ഗ്രാ​മോ​ളം എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.


ആ​ലു​വ മു​പ്പ​ത്ത​ടം സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ ബാ​ബു, ജി​തി​ൻ ജോ​സ​ഫ്, വി​ഷ്ണു കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ദേ​ശീ​യ പാ​ത​യി​ൽ പ​റ​വൂ​ർ ക​വ​ല​യി​ൽ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തിപിടികൂടുകയായിരുന്നു.

Tags