ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; യുവാവ് പിടിയിൽ

arrest
 


കോഴിക്കോട്:  പത്തനംതിട്ട സ്വദേശിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പത്തനംതിട്ട കടമ്മനിട്ടയിൽ നിന്നുള്ള പതിനേഴുകാരിയെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് മാങ്കാവ് സ്വദേശി ഫാസിൽ തട്ടിക്കൊണ്ടു പോയത്. 26 വയസ്സുള്ള ഫാസിലിനെ ചെന്നൈയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.