കുന്നംകുളത്ത് പെട്രോൾപമ്പിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

knife
 


തൃശൂര്‍: കുന്നംകുളത്തെ പെട്രോൾപമ്പിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പഴുന്നാന സ്വദേശി പാറപ്പുറത്ത് വീട്ടിൽ 19 വയസ്സുള്ള അനസിനാണ് കുത്തേറ്റത്. സംഭവത്തിൽ ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പട്ടാമ്പി റോഡിലെ ടി ടി ദേവസ്സി ജ്വല്ലറിക്ക് സമീപത്തുള്ള പെട്രോൾപമ്പിലാണ് സംഘർഷമുണ്ടായത്. ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.