സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാൾക്ക് 48 വർഷം തടവും നാൽപ്പതിനായിരം രൂപ പിഴയും

arrest
 

ഇടുക്കി:സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാൾക്ക് 48 വർഷം തടവും നാൽപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി.ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷിച്ചത്. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിച്ചായിരുന്നു പീഡനം. 2015 മുതൽ 2017 വരെ പലതവണ പന്ത്രണ്ടു വസുകാരിയെ ഇയാൾ പീഡിപ്പിച്ചു. 


2021 ൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി വിവരം പുറത്തു പറഞ്ഞത്. ആനച്ചാ‌ൽ സ്വദേശിക്കെതിരെ വെള്ളത്തൂവൽ പൊലീസാണ് കേസെടുത്തത്. ശിക്ഷ ഒരുമിച്ച് പത്തു വർഷം അനുഭവിച്ചാൽ മതി.