മുംബൈയിൽ വൻ മയക്കു മരുന്ന് വേട്ട; ഒരു കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

drugs
 മുംബൈയിൽ വൻ മയക്കു മരുന്ന് വേട്ട. 1 കോടി 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് മുംബൈ പോലീസ് ആന്റി നാർക്കോട്ടിക് സെൽ പിടികൂടി. 325.1 ഗ്രാം ഭാരമുള്ള ഉയർന്ന നിലവാരമുള്ള ഹെറോയിൻ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കൂടാതെ, പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈയിൽ നിന്ന് 4 ലക്ഷത്തോളം രൂപയും കണ്ടെടുത്തു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ദിൻദോഷിയിലും മുംബൈയുടെ മറ്റ് ഭാഗങ്ങളിലുമാണ് പിടിയിലായ വ്യക്തി നിരോധിത മയക്കുമരുന്ന് വിതരണം ചെയ്തത്. എക്‌സ്‌റ്റസി എന്നറിയപ്പെടുന്ന മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്.