ഒരു കോടിയുടെ മയക്കുമരുന്നുമായി മോഡല്‍ പിടിയില്‍

Model Arrested With Drugs Worth 1 Crore
 

ഡല്‍ഹി: ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി മോഡലും സുഹൃത്തും അറസ്റ്റില്‍. 25കാരനായ ശുഭം മൽഹോത്രയും സുഹൃത്ത് കീർത്തിയുമാണ് പിടിയിലായത്. ഡൽഹി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഡൽഹി യൂണിവേഴ്‌സിറ്റി കാമ്പസിനു ചുറ്റുമാണ് ഇരുവരും മയക്കുമരുന്ന് വിതരണം ചെയ്തത്. മോഡലും സുഹൃത്തും ഹിമാചൽ പ്രദേശിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഡൽഹിയിൽ വിൽക്കുകയായിരുന്നുവെന്ന്‍ പൊലീസ് അറിയിച്ചു.

മോഡലും സുഹൃത്തും ഹിമാചല്‍ പ്രദേശില്‍ നിന്ന് കാറിലാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. സുരക്ഷാ പരിശോധനകൾ മറികടക്കാൻ കീർത്തി ഒരു തലയിണ ഉപയോഗിച്ച് ഗര്‍ഭിണിയാണെന്ന് അഭിനയിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.