മദ്യം വാങ്ങാൻ പണം നൽകിയില്ല ; അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി

murder
 

മദ്യം വാങ്ങാൻ പണം നൽകാത്തതിന് വൃദ്ധയായ അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകൻ്റെ മദ്യപാനം വിലക്കിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് ദാരുണമായ സംഭവം. ഇതിനിടയിൽ അമ്മയുടെ തലയ്ക്ക് വടികൊണ്ട് അടിക്കുകയായിരുന്നു. 

ജില്ലയിലെ ലെൻപുരി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ദേവേന്ദ്ര സൈനി മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് അമ്മ സമുദ്രദേവിയുമായി വഴക്കിട്ടു. തർക്കത്തിനിടെ സൈനി അമ്മയുടെ തലയിൽ വടികൊണ്ട് അടിച്ചു. സമുദ്രദേവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ദേവേന്ദ്രനെ കസ്റ്റഡിയിലെടുത്തു.ദേവേന്ദ്രയുടെ സഹോദരൻ ജയറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.