നൈട്രോസെപാം ഗുളികകളുമായി തിരുവനന്തപുരത്ത് നഴ്സിംഗ് വിദ്യർത്ഥികളായ ദമ്പതികൾ പിടിയിൽ

drugs
 


നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ മയക്കുമരുന്നുമായി  അറസ്റ്റിൽ. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി  എക്‌സൈസ് സംഘം തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടത്തിയപ്പോഴാണ് ചിറയിന്‍ കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവർ പിടിയിലായത്.


ചാക്ക ബൈപ്പാസ് ഭാഗത്തുവെച്ചുള്ള വാഹനപരിശോധനയ്ക്കിടെയാണ് ദമ്പതികള്‍ പിടിയിലാകുന്നത്. 200 നൈട്രോസെപാം ഗുളികകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. ബൈക്കിലെത്തിയ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇരുവരും അവസാന വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളാണ്.