കോഴിക്കോട് എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

drugs
 

കോഴിക്കോട്: കോഴിക്കോട് ബീച്ച് തീരദേശ റോഡിൽ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് താലൂക്കിൽ പുതിയങ്ങാടി വില്ലേജിൽ പള്ളിക്കണ്ടി ദേശത്ത്  അഷ്റഫ് എന്നയാളെയാണ് 163.580 ഗ്രാം എംഡിഎംഎയുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. 


ചോദ്യം ചെയ്യലിൽ എംഡിഎംഎ മൊത്തമായി ബംഗളൂരുവില്‍ നിന്ന് വാങ്ങിയതാണെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് അറിയിച്ചു. എംഡിഎംഎയുടെ ഉറവിടത്തെപ്പറ്റി വ്യക്തമായ സൂചനകൾ ലഭിച്ചതായും വിശദമായി അന്വേഷണം നടത്തിവരുകയാണെന്നും എക്സൈസ് അറിയിച്ചു. 

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.