പെരിന്തല്‍മണ്ണയില്‍ നാലരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി
Sun, 1 Jan 2023

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ വന്‍ കുഴല്‍പ്പണ വേട്ട. നാലു കോടി അറുപതു ലക്ഷം രൂപയുമായി രണ്ട് യുവാക്കൾ പിടിയിലായി. താമരശേരി സ്വദേശികളായ ഫിദ ഫഹദ് (27), അഹമ്മദ് അനീസ് (26) എന്നിവരാണ് പിടിയിലായത്.
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. കർണാടക രജിസ്ട്രേഷൻ കാറിലാണ് പ്രതികൾ എത്തിയത്. കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച രഹസ്യ അറയിലായിരുന്നു കുഴൽപ്പണം സൂക്ഷിച്ചിരുന്നത്.