പെ​രു​മ്പാ​വൂ​രി​ല്‍ എം​ഡി​എം​എ പി​ടി​കൂ​ടി; മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

drugs
 

പെ​രു​മ്പാ​വൂ​ർ: എം​സി റോ​ഡി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി.

വെ​ങ്ങോ​ല അ​ല്ല​പ്ര സ്വ​ദേ​ശി ഷി​ബു, മു​ടി​ക്ക​ൽ സ്വ​ദേ​ശി അ​നൂ​പ്, കാ​ല​ടി കാ​ഞ്ഞൂ​ർ സ്വ​ദേ​ശി ഷ​ബീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ഥാ​ർ ജീ​പ്പി​ൽ നി​ന്നും 6.95 ഗ്രാം ​എം ഡി ​എം എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

 
മയക്കുമരുന്ന് കടത്താനുപയോഗിച്ച ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക്‌ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനം വട്ടം വച്ച് തടഞ്ഞാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നുമാണ് സംഘം രാസലഹരി കൊണ്ടുവന്നത് എന്ന് പൊലീസ് പറഞ്ഞു. പത്ത് ചെറിയ പായ്ക്കറ്റുകളിലും, ഒരു ടിന്നിലുമായി വാഹനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് സംഘം കടത്തിയത്.