എം​ഡി​എം​എ​യു​മാ​യി സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ

Large collection of MDMA seized at Kasargod and Kozhikode
 

തൃ​ശൂ​ർ: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മേ​ത്ത​ല കു​ന്നം​കു​ളം സ്വ​ദേ​ശി വേ​ണാ​ട്ട് ഷൈ​ൻ(24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ യാ​ത്ര​ക്കാ​രു​മാ​യി സർവീസ് നടത്തുന്നതിനിടെയാണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​ര്‍ - പ​റ​വൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന അ​ഖി​ല മോ​ള്‍ എ​ന്ന ബ​സി​ലെ ഡ്രൈ​വ​റാ​ണ് ഷൈ​ന്‍. ഇയാളുടെ പ​ക്ക​ല്‍നി​ന്നു പ​തി​മൂ​ന്ന് പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ട​ർ​ന്നാ​ണ് വ​ട​ക്കെ ന​ട​യി​ല്‍ വ​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ദ്യം ഒ​രു പൊ​തി​യാ​ണ് ല​ഭി​ച്ച​ത്. ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ബാ​ക്കി പൊ​തി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.