ഭാര്യക്ക് സന്ദേശമയച്ച സുഹൃത്തിന് ക്വട്ടേഷന്‍; കണ്ടെയ്‌നര്‍ സാബു അറസ്റ്റില്‍

sabu
 

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളിയ കേസില്‍ ഗുണ്ടാത്തലവന്‍ അറസ്റ്റിൽ. കൊച്ചിയില്‍ കണ്ടെയ്‌നര്‍ സാബു എന്നറിയപ്പെടുന്ന ഗുണ്ടാതലവൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.ഇയാളുടെ ഒരു സുഹൃത്ത് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമായിരുന്നു മര്‍ദ്ദനം. 

അടുത്ത സുഹൃത്തുക്കളായിരുന്ന പരിക്കേറ്റയാളും ക്വട്ടേഷന്‍ നല്‍കിയ യുവാവും. ക്വട്ടേഷന്‍ നല്‍കിയ യുവാവിന്റെ ഭാര്യയ്ക്കു മറ്റെയാള്‍ സന്ദേശമയച്ചതാണ് പകയ്ക്ക് കാരണമായത്. പിന്നാലെ അടുത്ത സുഹൃത്തായ കണ്ടെയ്‌നര്‍ സാബുവിന് യുവാവ് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. 

എറണാകുളം എംജി റോഡില്‍ നില്‍ക്കുമ്പോള്‍ സാബുവിന്റെ സംഘം കാറിലെത്തി പച്ചാളം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. വാഹനത്തിനുള്ളില്‍ വെച്ച് ശരീരമാസകലം പരുക്കേല്‍പിച്ചു. തുടര്‍ന്ന് യുവാവിനെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.