ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു; വിമുക്ത ഭടന് 66 വർഷം കഠിന തടവും 80,000 രൂപ പിഴയും

jail
 

ഇടുക്കി: ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച വിമുക്തഭടന് 66 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. കോതമംഗലം കുത്തുകുഴി സ്വദേശിയായ 38 ക്കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വർഗീസ് ശിക്ഷിച്ചത്.

പെൺകുട്ടിക്ക് മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചു എന്നാണ് കേസ്. വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ ഇരുപത് വർഷം പ്രതി തടവ് അനുഭവിച്ചാൽ മതി.