ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് എംഡിഎംഎയും ലഹരി വസ്തുക്കളും വില്‍പന; രണ്ടു പേര്‍ പിടിയില്‍

crime
 

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് എംഡിഎംഎയും ലഹരി വസ്തുക്കളും വില്‍പന നടത്തുന്ന രണ്ടു പേര്‍ പൊലീസ് പിടിയില്‍. ഞാണ്ടൂര്‍കോണം അംബേക്കര്‍ നഗര്‍ സോണി ഭവനില്‍ സുരേഷ് കുമാര്‍ (32), ശ്രീകാര്യം കല്ലമ്പള്ളി സൂര്യ ഭവനില്‍ അരുണ്‍ (32) എന്നിവരാണ് പിടിയിലായത്. 

കച്ചവടം നടത്തുന്നതിനായി എംഡിഎംഎയും ലഹരി വസ്തുക്കളും ഓട്ടോയില്‍ കടത്തുമ്പോഴാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇതേ തുടര്‍ന്ന് സുരേഷിന്റെ വീട്ടിലും അരുണിന്റെ ഓട്ടോയിലും നടത്തിയ പരിശോധനയില്‍ 65 ഗ്രാം എംഡിഎംഎയും ലഹരി ഗുളികളും ഇഞ്ചക്ഷന്‍ സിറിഞ്ചുകളും കഴക്കൂട്ടം പൊലീസ് കണ്ടെടുത്തു. ലഹരി കടത്താന്‍ ഉപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്‌ഐ മാരായ തുളസീധരന്‍ നായര്‍, മിഥുന്‍, സി പി ഒ മാരായ അരുണ്‍ രാജ്, പ്രഭിന്‍, വിജേഷ്, ചിന്നു, അന്‍വര്‍ഷാ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.