സ്റ്റാമ്പര്‍ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍
Tue, 24 Jan 2023

നെടുമങ്ങാട്: കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പര്‍ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍. പിടിച്ചുപറി ,മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കല്‍, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
അതേസമയം, നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷവും ഏഴു കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്.