അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്റെ ക്രൂരത; പീഡനത്തിന് ഇരയായത് ഒമ്പത് കുട്ടികള്‍

rape
 

 

മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗീക അതിക്രമണത്തിന് ഇരയാക്കിയ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്‌ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദി(40)നെതിരേയാണ് കേസെടുത്തത്.

ഒളിവില്‍ പോയ ഇയാള്‍ക്കുവേണ്ടി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വട്ടംകുളം പഞ്ചായത്തിലുള്ള വിദ്യാലയത്തിലെ ഒന്‍പതു കുട്ടികളാണ് പീഡനത്തിനിരയായത്. അധ്യാപകന്‍  മോശമായി പെരുമാറുന്നുവെന്ന് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഒന്‍പതു കേസുകള്‍ അധ്യാപകനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്താണ് ചങ്ങരംകുളം പോലീസിന് വിവരം നല്‍കിയത്. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.