16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി അറസ്റ്റില്‍

rape
 


പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. വിളപ്പില്‍ശാലയില്‍ ആണ് സംഭവം നടന്നത്.നിരവധി മോഷണക്കേസുകളില്‍ പ്രതി കൂടിയായ കൊല്ലം കൊട്ടാരക്കര സ്വദേശി പ്രാവ് നൗഷാദെന്നും വിളിക്കുന്ന ബി.നൗഷാദ് ആണ് പിടിയിലായത്. സംഭവ ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

നാഗര്‍കോവിലില്‍ നിന്നെത്തിയ പ്രതിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ അവരുടെ പതിനാറുവയസ്സുള്ള മകളെയാണ് പീഡിപ്പിച്ചത്. പിന്നാലെ പെണ്‍കുട്ടി ഗര്‍ഭിണിയായി.  വിളപ്പില്‍ശാല സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്‌കുമാര്‍, എസ്.ഐ. ആശിഷ് എസ്.വി., സി.പി.ഒ.മാരായ രതീഷ്, അജില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയ കസ്റ്റഡിയിലെടുത്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.