പൂച്ചയുടെ വിളി ശല്യമായി; ഉറങ്ങിക്കിടന്ന അയല്‍വാസിയെ 17 കാരൻ തീ കൊളുത്തിക്കൊന്നു

google news
cat
 പൂച്ചയുടെ വിളി സഹിക്കാനാവാതെ ഉറങ്ങിക്കിടന്നിരുന്ന അയല്‍വാസിയെ പതിനേഴുകാരന്‍ പെട്രോളൊഴിച്ചു തീ കൊളുത്തിക്കൊന്നു. ഇജാസ് ഹൂസൈന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇജാസ് തിപിടിത്തത്തില്‍ മരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ കൗമരക്കാരന്‍ ശ്രമിക്കുകയും ചെയ്തു.

കൗമാരക്കാരനും സുഹൃത്തുമായ ഹരീശ്വര്‍ റെഡ്ഡിയും ഒരു മുറിയിലും ഇജാസ് ഹുസൈന്‍ തൊട്ടടുത്ത മുറിയിലുമാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് പകുതിയോടെ ഇയാള്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡില്‍ നിന്നും ഇയാള്‍ക്ക് ഒരു പൂച്ചയെ കിട്ടി. ഇതിനെ ആയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ പൂച്ചയുടെ തുടര്‍ച്ചയായ വിളി ശല്യമായതോടെ  ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഇജാസിനെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സാരമായി പൊള്ളലേറ്റ ഇജാസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാള്‍ തീപിടിത്തത്തില്‍ മരിച്ചതാണെന്നായിരുന്നു കൗമരക്കാരന്‍ പൊലീസിനെ അറിയിച്ചത്. സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോപ്പോള്‍ കുറ്റം സമ്മതിച്ചത്.

Tags