സ്‌കൂള്‍ ബസില്‍ നഴ്‌സറി വിദ്യാര്‍ഥിനിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു

rape
 

സ്‌കൂള്‍ ബസില്‍ നഴ്‌സറി വിദ്യാര്‍ഥിനിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോക്‌സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിയായ ബസ്  ഡ്രൈവറെയും വനിത അറ്റന്‍ഡറെയും പൊലീസ് അറസ്റ്റ് ചെയ്തു.  

ഭോപ്പാല്‍ നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന മൂന്നരവയസുകാരി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പീഡനം. വീട്ടിലെത്തിയതിന് പിന്നാലെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നു.  വീട്ടില്‍ തിരിച്ചെത്തി ബാഗില്‍ സൂക്ഷിച്ചിരുന്ന സ്‌പെയര്‍ സെറ്റ് വസ്ത്രങ്ങള്‍ മാറ്റിയത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ക്ലാസ് ടീച്ചറോടും പ്രിന്‍സിപ്പലിനോടും കാര്യങ്ങള്‍ തിരക്കിയപ്പോള്‍ കുട്ടിയുടെ വസ്ത്രം സ്‌കൂളില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് പറയുകയും ചെയ്തു.

കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബസ് ഡ്രൈവറുടെ പെരുമാറ്റവും വസ്ത്രം മാറ്റിയതും വീട്ടുകാരോട് പറഞ്ഞത്. ഇതോടെ  രക്ഷിതാക്കള്‍ സ്‌കൂളിലെത്തി അധികൃതര്‍ക്ക് പരാതി നല്‍കി.