കല്യാണാഘോഷതിനിടെ വരന്റെ വെടിയേറ്റ് സുഹൃത്ത് മരിച്ചു

gunshoot
 വിവാഹം വേദിയിൽ  വരൻ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തിൽ വെടിയേറ്റ് വരന്റെ സുഹൃത്ത് മരിച്ചു. സോൻഭദ്ര ജില്ലയിലെ ബ്രഹ്മനഗർ ഏരിയയിലാണ് സംഭവം. രഥത്തിൽ നിൽക്കുന്ന വരൻ മനീഷ് മദേശിയയുടെ ചുറ്റും ആളുകൂടി നില്കുകയിരുന്നു. ആഘോഷത്തിനിടക്ക് മനീഷ് ആകാശത്തേക്ക് വെടിയുതിർക്കാൻ ശ്രമിച്ചേങ്കിലും വെടിയേൽക്കുന്നത് താഴെ നിൽക്കുന്ന തന്റെ സുഹൃത്തിനാണ്. ആർമി ജവാൻ ബാബു ലാൽ യാദവാണ് മരിച്ചത്. വരൻ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു.

വരനും യാദവും സുഹൃത്തുക്കളാണെന്ന് സോൻഭദ്ര പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. വെടിയുതിർത്ത ഉടൻ തന്നെ യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്നും സിംഗ് പറഞ്ഞു. യാദവിന്റെ കുടുംബത്തിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വരനെ അറസ്റ്റ് ചെയ്തു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്.ലൈസൻസുള്ള തോക്കുകൾ ഉപയോഗിച്ചാണെങ്കിൽ പോലും, കല്യാണവീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള പൊതുയോഗങ്ങളിൽ ആഘോഷപൂർവം വെടിയുതിർക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്.