ഹോട്ടൽ എഴുതി നൽകിയില്ല ;മകൻ മാതാപിതാക്കളെ വെടിവെച്ചു കൊന്നു

gun
 

മകൻ അച്ഛനെയും അമ്മയെയും വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഝജ്ജര്‍ റോഡിലെ വാര്‍ഡ് 18ലാണ് അതിദാരുണമായ സംഭവം.  ഹോട്ടൽ തന്റെ പേരിൽ എഴുതി നൽകാത്തതിന് ആണ്  മകൻ മാതാപിതാക്കളെ വെടിവെച്ച് കൊന്നത്.  സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

58 കാരനായ പിതാവ് ഒരു ഹോട്ടൽ നടത്തി വരികയായിരുന്നു. ഹോട്ടൽ തനിക്ക് എഴുതി നൽകണമെന്നായിരുന്നു മകന്റെ  ആവശ്യം. എന്നാൽ ഈ ആവശ്യം അച്ഛൻ നിഷേധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അച്ഛനും അമ്മയും ഉറങ്ങിക്കിടക്കുമ്പോഴാണ് ഇരുവരെയും വെടിവെച്ച് കൊന്നത്. വെടിവെപ്പിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രതിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട മാതാപിതാക്കളെ ആദ്യം കണ്ടത്കൊലപാതകത്തിന് പിന്നാലെ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതി ഇപ്പോൾ ഒളിവിലാണ്. പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.