ഒപ്പം കിടക്കാൻ വിസമ്മതിച്ച ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്

2
ഒപ്പം കിടക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. മുംബയിലെ മലാഡിലാണ് സംഭവം. മാൽവാനി സ്വദേശിയായ വിജയമാല(48)യാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഗ്യാനോപ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഒപ്പം കിടക്കാൻ വിസമ്മതിച്ചതോടെ താൻ ഭാര്യയുമായി വഴക്കിട്ടെന്നും തുടർന്നുണ്ടായ ദേഷ്യത്തിൽ കൊന്നുകളഞ്ഞെന്നുമാണ് ഗ്യാനോപ പൊലീസിനോട് പറഞ്ഞത്. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ഇയാൾ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ വിജയമാല മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.