നവവധുവിനെ ഭർത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

murder
 

നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. വർക്കലയിൽ രാത്രി രണ്ടരയോടെയാണ് സംഭവം. ആലപ്പുഴ കിടങ്ങാം പറമ്പ് സ്വദേശി നിഖിതയെയാണ് ഭർത്താവ് അനീഷ് നിലവിളക്ക് കൊണ്ട്തലക്കടിച്ചു കൊലപ്പെടുത്തിയത്. നിഖിതയുടെ നിലവിളി കേട്ട് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ജൂലൈ എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം. ഭാര്യയോടുള്ള അനീഷിന്റെ  സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ്  പോലീസ് പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു.