വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; മകന്‍ അറസ്റ്റില്‍

arrested
 

കോട്ടയം : വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. കോട്ടയം മീനടം മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോനെയാണ് ( 48 ) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യത്തിന് അടിമയായ ഇയാള്‍ സ്ഥിരമായി അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടിട്ടും മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു. 
ഇന്നലെ വീണ്ടും മദ്യപിച്ചെത്തിയ കൊച്ചുമോന്‍ അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഭാര്യ ഫോണില്‍ പകര്‍ത്തി വാര്‍ഡുമെമ്പര്‍ക്കും മറ്റുള്ളവര്‍ക്കും അയച്ചു. ഈ 
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.