ട്രാൻസ്‌ജെൻഡറിനെ കുത്തിപ്പരിക്കേൽപ്പിച്ചു;പ്രതിയെ അറസ്റ്റ് ചെയ്തു

crime
 


തിരുവനന്തപുരത്തു ട്രാൻസ്‌ജെൻഡറിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കിഴക്കേക്കോട്ട ഗാന്ധി പാർക്കിലാണ് സംഭവം നടന്നത്.പരുക്കേറ്റ ട്രാൻസ്‌ജെൻഡർ ഉമേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉമേഷിന്റെ വയറ്റിലാണ് കുത്തേറ്റത്. 

കല്ലമ്പലം സ്വദേശിയായ  നസറുദ്ദീൻ ആണ് കുത്തിയത്.ഇയാളെ  ഫോർട്ട് പൊലീസ് പിടികൂടി.ഇവർ തമ്മിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.